
നരേന്ദ്രമോദി ഗ്രീസില്‍; 40 വര്‍ഷത്തിന് ശേഷം ഏതന്സിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; ദേശീയപതാകയേന്തി വരവേല്‍പ്പ്( വീഡിയോ)
ഗ്രീസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിനാണ് തന്റെ സന്ദര്‍ശനം തുടക്കം കുറിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു

ഏതന്‍സ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലെത്തി. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. തലസ്ഥാനമായ ഏതന്‍സില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗ്രീക്ക് വിദേശകാര്യമന്ത്രി ജോര്‍ജ് ജെറാപെട്രിറ്റിസ് സ്വീകരിച്ചു.
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ഗ്രീസിലെത്തിയത്. താന്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഗ്രീസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിനാണ് തന്റെ സന്ദര്‍ശനം തുടക്കം കുറിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു.
#WATCH | PM Modi arrives in Greece on a one-day official visit pic.twitter.com/Dxw6lDmPgx
â ANI (@ANI) August 25, 2023
മോദിയുടെ ഗ്രീക്ക് സന്ദര്‍ശനത്തില്‍ സുരക്ഷ, സംസ്കാരം, വാണിജ്യം, വ്യാപാരം, സാങ്കേതിക വിദ്യ തുടങ്ങിയ നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിടും. സന്ദര്‍ശനത്തിനിടെ വ്യവസായ പ്രമുഖന്മാരുമായും, ഗ്രീസിലെ ഇന്ത്യന്‍ സമൂഹവുമായും നരേന്ദ്രമോദി ആശയവിനിമയം നടത്തും.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നേരെ ഗ്രീസിലേക്ക് തിരിക്കുകയായിരുന്നു. 1983 ലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവസാനമായി ഗ്രീസ് സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അന്ന് ഗ്രീസിലെത്തിയത്.
#WATCH | Indian diaspora gathered outside Hotel Grande Bretagne in Athens warmly greets PM Modi on his arrival in Greece pic.twitter.com/bcFciMyPzl
â ANI (@ANI) August 25, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



