ഡ്രോണ്‍ ആക്രമണങ്ങള്‍ ഇനി ഇന്ത്യക്ക് ഭീഷണിയാവില്ല; ഇസ്രായേലില്‍ നിന്ന് അത്യാധുനിക സംവിധാനം വാങ്ങുന്നു

ശത്രുവിന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനം ഇസ്രായേലില്‍ നിന്ന് ഇന്ത്യ വാങ്ങുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator

ന്യൂഡല്‍ഹി:  ശത്രുവിന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനം ഇസ്രായേലില്‍ നിന്ന് ഇന്ത്യ വാങ്ങുന്നു. നിശ്ചിത എണ്ണം സ്മാഷ്- 2000 സൈറ്റ് സംവിധാനം വാങ്ങുന്നതിന് ഇസ്രായേലിന് ഇന്ത്യ ഓര്‍ഡര്‍ നല്‍കി.

ശത്രുവിന്റെ ഡ്രോണുകളെ തിരിച്ചറിയുന്നതിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം അടങ്ങുന്നതാണ് സ്മാഷ്-2000 സൈറ്റ്. ഇവ റൈഫിളുകളിലോ, തോക്കുകളിലോ ഉപയോഗിച്ച് ഡ്രോണിന്റെ ഭീഷണിയെ ചെറുക്കാം. രാത്രിയിലും ഇത് പ്രവര്‍ത്തനക്ഷമമാണ് എന്നത് സൈനികര്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ ആന്റി- ഡ്രോണ്‍ സംവിധാനം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോന്നിനും പത്തുലക്ഷം രൂപയില്‍ താഴെ മാത്രമാണ്് ചെലവ് വരിക. 120 മീറ്റര്‍ അകലെയുള്ള ശത്രുവിനെ തകര്‍ക്കാനുള്ള ശേഷിയും ഇതിനുണ്ട്. അതിവേഗത്തില്‍ വരുന്ന ഡ്രോണ്‍ ആക്രമണത്തെ വരെ ചെറുക്കാന്‍ ശേഷിയുള്ളതാണ് ഈ അത്യാധുനിക സംവിധാനം. റൈഫിളുകളില്‍ ഘടിപ്പിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് ശത്രുവിന്റെ ഡ്രോണുകളെ വെടിവെച്ചിടാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചാണ് ഇസ്രായേല്‍ ഈ സംവിധാനം നിര്‍മ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now