
News Now
വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹർജി ഹൈക്കോടതി തള്ളി

ന്യൂഡല്ഹി: ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. യോഗത്തിൽ 38 സഖ്യക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെ പി നഡ്ഡ അറിയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ 26 പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവില് ഒത്തുകൂടുന്നതിനിടെയാണ് നഡ്ഡയുടെ പ്രസ്താവന.
കഴിഞ്ഞ ഒന്പത് വര്ഷം എന്ഡിഎ സര്ക്കാര് നല്ല ഭരണമാണ് കാഴ്ച വെച്ചത്. ഇത് തുടരും. ഗുണഭോക്താക്കള്ക്ക് 28 ലക്ഷം കോടി രൂപയാണ് നേരിട്ട് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വമാണ് സര്ക്കാരിനെ മുന്നോട്ടുനയിച്ചതെന്നും ദേശീയ അധ്യക്ഷന് പറഞ്ഞു. നിരവധി ആളുകള് മോദിയുടെ പ്രവര്ത്തനത്തെ പ്രകീര്ത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുകയാണ്. കോവിഡ് മഹാമാരിയെ നേരിട്ട രീതി തന്നെ മോദിയുടെ നേതൃത്വത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്നും ജെ പി നഡ്ഡ പറഞ്ഞു.
അതേസമയം ബംഗളൂരുവിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബദലായി ഐഖ്യം കെട്ടിപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി. 26 പാർട്ടികളിൽ നിന്നും 49 നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


