വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; അമ്മായിയമ്മയെ കൊലപ്പെടുത്തി നവവധു, ആഭരണങ്ങളുമായി കടന്നു, അന്വേഷണം

Newlywed bride poisons mother-in-law month after marriage, flees with cash, jewellery
വിക്രംജീത്രേ,ഖ കൗര്‍ഡ
Edited by :അമല്‍ ജോയ്
Last Updated :1 ഏപ്രിൽ 2026, 9:55 pm IST

ജയ്പുര്‍: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അമ്മായിയമ്മയെ കൊലപ്പെടുത്തി നവവധു. രേഖ കൗര്‍ഡ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ അമ്മയെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്.രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം.

2025 മെയിലായിരുന്നു രേഖയുടെയും അല്‍വാര്‍ സ്വദേശിയായ വിക്രംജീത് സിങ്ങിന്റെയും വിവാഹം. രേഖയുടേത് രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. കഴിഞ്ഞ ജൂണ്‍ 23-നാണ് രേഖ അമ്മായിയമ്മയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയത്. പിന്നാലെ സ്വര്‍ണ്ണം, വെള്ളി മാലകള്‍, വളകള്‍, മോതിരങ്ങള്‍ എന്നിവയുള്‍പ്പെടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും 30,000 രൂപയുമായി വീട്ടില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

യുവതിക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് വിക്രം സിങ് നീതി വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. രേഖയുടെ അമ്മായിയായ പിങ്കി കൗറിന്റെ സഹായത്തോടെ രേഖ സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും ഹരിയാനയിലും രാജസ്ഥാനിലും യുവാക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

News Now

Summary

Newlywed bride poisons mother-in-law month after marriage, flees with cash, jewellery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates