
വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി; മുറിയിലെത്തിച്ച് വീഡിയോ പകര്‍ത്തി; 2 സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര് അറസ്റ്റില്‍
ര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി 25,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര് അറസ്റ്റില്‍
നോയിഡ: വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി 25,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര് അറസ്റ്റില്‍. 25കാരനായ വാര്‍ത്താ അവതാരകനെയാണ് കെണിയില്‍ കുടുക്കിയത്.
ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് മാളില്‍ വച്ച പരിചയപ്പെട്ട യുവതിക്ക് മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈമാറിയതെന്ന് വാര്‍ത്താ അവതാരകന് പറയുന്നു. അതിനിടെ സൗഹൃദം ഇഷ്ടമായി വളര്‍ന്നു. ജൂണ്‍ മൂന്നിന് യുവതി വാര്‍ത്താ അവതാരകനെ ആളൊഴിഞ്ഞ ഫ്ലാറ്റിലെത്തിച്ചു. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. മുന്നുപേരും ബിയര്‍ കുടിച്ച് പരസ്പരം അടുത്ത് ഇടപഴകുകയും ചെയ്തു.
അതിനിടെ മുറിയിലെത്തിയ മറ്റ് മൂന്ന് പ്രതികള്‍ വാര്ത്താഅവതാരകന് യുവതികള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കൂടാതെ ഇയാളുടെ കാറിന്റെ താക്കോലും മൊബൈല്‍ ഫോണും 25,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഫോണും താക്കോലും വിട്ടുനല്‍കാന്‍ പ്രതികള്‍ 2 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വാര്‍ത്താ അവതാരകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
