
ശബ്ദം കൂട്ടാന്‍ സ്റ്റീല്‍ ഗ്ലാസിനകത്തുവച്ച് പടക്കം പൊട്ടിച്ചു, ഗ്ലാസ് കഷ്ണം നെഞ്ചില്‍ തറച്ച് ഒന്പതുവയസ്സുകാരന് ദാരുണാന്ത്യം
കൂടുതല്‍ ശബ്ദം കേള്‍ക്കാന്‍ ഗ്ലാസ് കൊണ്ട് മൂടിവച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് അപകടമുണ്ടായത്

ന്യൂഡല്‍ഹി: പടക്കം പൊട്ടിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ ഗ്ലാസ് നെഞ്ചില്‍ തറച്ച് ഒന്പതുവയസ്സുകാരന് ദാരുണാന്ത്യം. കൂടുതല്‍ ശബ്ദം കേള്‍ക്കാന്‍ ഗ്ലാസ് കൊണ്ട് മൂടിവച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് അപകടമുണ്ടായത്. സ്റ്റീല്‍ ഗ്ലാസിന്റെ ഒരു ഭാഗം നെഞ്ചില്‍ തറച്ചാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പടക്കം കത്തിച്ചശേഷം അത് സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് മൂടിവച്ച് കുട്ടി മാറിനിന്നു. കുറച്ചുസമയമായിട്ടും പടക്കം പൊട്ടാഞ്ഞതിനെത്തുടര്‍ന്ന് അടുത്തേക്ക് ചെല്ലുകയായിരുന്നു. ഈ സമയം അപ്രതീക്ഷിതമായി പടക്കം പൊട്ടി. ഗ്ലാസിന്റെ ഒരു ഭാഗം കുട്ടിയുടെ നെഞ്ചില്‍ തറച്ചുകയറി.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് തറച്ചുകയറിയ സ്റ്റീല്‍ കഷ്ണം രക്തദമനിയില് മുറിവുണ്ടാക്കിയെന്നും അമിത രക്തസ്രാവമാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


