കരൂര്‍ ദുരന്തം: പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ച് കേന്ദ്ര ധനമന്ത്രി

പരിക്കേറ്റവരെ ആശുപത്രികളിലെത്തി കണ്ടശേഷം ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയെക്കുറിച്ച് തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു.

Nirmala Sitharaman meets affected families in karur stampede
രൂര്‍ ദുരന്തത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബത്തെയും സന്ദര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍x
Edited by :Amal Joy
Last Updated :29 സെപ്റ്റംബർ 2025, 11:00 pm IST

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബത്തെയും സന്ദര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രമന്ത്രിമാരായ എല്‍. മുരുകന്‍, നൈനാര്‍ നാഗേന്ദ്രന്‍ എന്നിവരും നിര്‍മ്മല സീതാരാമനോടൊപ്പം ഉണ്ടായിരുന്നു. വേലായുധംപാളയത്തെ ദുരന്തസ്ഥലം ധനമന്ത്രി സന്ദര്‍ശിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലെത്തി കണ്ടശേഷം ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയെക്കുറിച്ച് തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു.

'എനിക്ക് അവരുടെ ദുഖം വിശദീകരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ തകര്‍ന്നുപോയി...എനിക്ക് സംസാരിക്കാനോ ദുരന്തബാധിതരെ സമാധാനിപ്പിക്കാനോ കഴിയുന്നില്ല'', ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയ ആള്‍ക്കൂട്ടങ്ങളുണ്ടാകുമ്പോള്‍ രാജ്യത്തിലാകെ പാലിക്കേണ്ട ഒരു മാനദണ്ഡം രൂപീകരിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും കൂടിക്കാഴ്ച നടത്തിയ ധനമന്ത്രി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെയും സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശാനുസരണമെത്തിയ ധനമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരെയും ചികിത്സയില്‍ കഴിയുന്നവരെും സന്ദര്‍ശിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നെന്ന് ധനമന്ത്രി പറഞ്ഞു.

News Now

Summary

Nirmala Sitharaman meets affected families in karur stampede

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates