
News Now
ന്യൂഡല്ഹി: തൃണമൂല് എംപി മഹുവ മൊയ്ത്രയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട തന്റെ പരാതിയില് സിബിഐ അന്വേഷണത്തിന് ലോക്പാല് ഉത്തരവിട്ടതായി ബിജെപി എംപി നിഷികാന്ത് ദുബെ. എക്സിലൂടെയാണ് കേസില് പുതിയ നീക്കം ഉണ്ടായ വിവരം ദുബെ പങ്കുവെച്ചത്. എന്നാല് ലോക്പാലില് നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെന്നും ദുബെ പോസ്റ്റില് പറയുന്നു.
'എന്റെ പരാതിയില്, രാജ്യസുരക്ഷ കണക്കിലെടുത്ത് അഴിമതിയില് ഏര്പ്പെട്ടതിന് പ്രതിയായ മഹുവ മൊയ്ത്രയ്ക്കെതിരെ ലോക്പാല് ഇന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു'. ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല. അദ്ദേഹം കുറിച്ചു.
വ്യവസായി ദര്ശന് ഹിരാനന്ദാനിയുടെ നിര്ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ലോക്സഭയില് മൊയ്ത്ര ചോദ്യങ്ങള് ചോദിച്ചെന്നാണ് പരാതി. നിലവില് ഈ വിഷയം ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
लà¥à¤à¤ªà¤¾à¤² नॠà¤à¤ मà¥à¤°à¥ à¤à¤®à¥à¤ªà¥à¤²à¥à¤¨ पर à¤à¤°à¥à¤ªà¥ साà¤à¤¸à¤¦ महà¥à¤ à¤à¥ à¤à¥ राषà¥à¤à¥à¤°à¥à¤¯ सà¥à¤°à¤à¥à¤·à¤¾ à¤à¥ à¤à¤¿à¤°à¤µà¥ रà¤à¤à¤° à¤à¥à¤°à¤·à¥à¤à¤¾à¤à¤¾à¤° à¤à¤°à¤¨à¥ पर CBI inquiry à¤à¤¾ à¤à¤¦à¥à¤¶ दिया
â Dr Nishikant Dubey (@nishikant_dubey) November 8, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







