
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവില്‍നിന്നു സംരക്ഷണം വേണം; യുവതി കോടതിയില്‍, പിഴശിക്ഷ
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവില്‍നിന്നു സംരക്ഷണം വേണം; യുവതി കോടതിയില്‍, പിഴശിക്ഷ

പ്രയാഗ്രാജ്: തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. അനാവശ്യ ഹര്‍ജി നല്‍കിയതിന് അയ്യായിരം രൂപ പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു.
അലിഗഢ് സ്വദേശിയായ ഗീതയും ലിവ് ഇന്‍ പങ്കാളിയുമാണ് ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്. തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്നും സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിനും കുടിംബാംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇത്തരമൊരു ഹര്‍ജി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ കൗശല്‍ ജയേന്ദ്ര താക്കര്‍, ദിനേഷ് പഥക് എന്നിവര്‍ പറഞ്ഞു.
ഇഷ്ടത്തോടെ ജീവിക്കാന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്മാര്ക്കു സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യം നിയമങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഹിന്ദു വിവാഹ നിയമത്തിനു വിരുദ്ധമായ ആവശ്യമാണ് ഹര്‍ജിയില്‍ ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരി നിയമപരമായി വിവാഹിതയായ ആളാണ്. അവരുടെ ഭര്‍ത്താവാണ് എതിര്‍കക്ഷി. ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധത്തിന് ഭര്‍ത്താവില്‍നിന്നു സംരക്ഷണം വേണം എന്ന ആവശ്യം എങ്ങനെ അംഗീകരിക്കാനാവുമെന്ന് കോടതി ചോദിച്ചു. ഭര്‍ത്താവ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്തതായി രേഖകള്‍ ഇല്ലെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


