രാമക്ഷേത്ര സംഭാവന മോഷണത്തില്‍ കുലുങ്ങാത്തവര്‍ മറ്റെന്തിലാണ് നാണംകെടുക; രൂക്ഷവിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി

അഴിമതി നിരോധന നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

allahabad high court
Allahabad high courtഫെയ്‌സ്ബുക്ക്‌
Edited by :ആതിര അഗസ്റ്റിന്‍
Last Updated :22 ജൂലൈ 2026, 11:51 am IST

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര മോഷണത്തില്‍ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. രാമക്ഷേത്രത്തിലെ സംഭാവന മോഷണക്കേസില്‍ കുലുങ്ങാത്തവരെ മറ്റൊന്നിനും നാണംകെടുത്താനാവില്ലെന്ന് ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ പറഞ്ഞു. മാത്രമല്ല അഴിമതി നിരോധന നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സമീപകാലത്തെ 'ബുള്‍ഡോസര്‍' നടപടികള്‍ പ്രതിപാദിക്കുന്നിതിനിടയിലാണ് ജസ്റ്റിസ് ശ്രീധരന്‍ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയെക്കുറിച്ചും പരാമര്‍ശം നടത്തിയത്. ഇന്ത്യക്കാരുടെ ഏറ്റവും താഴ്ന്ന നിലവാരമാണ് ഇത്തരം ഒരു പ്രവൃത്തിയിലൂടെ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ആളുകള്‍ അഴിമതിയെ ഒരു സ്വാഭാവിക കാര്യമായാണ് കാണുന്നതെന്നും പിടിക്കപ്പെടാത്തിടത്തോളം കാലം അത് തെറ്റാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രത്തിലെ സംഭാവന മോഷണ വിവാദം പൊറുക്കാവുന്നതിലും അപ്പുറമാണ്. സമൂഹത്തില്‍ അഴിമതി എത്രത്തോളം ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ന്യായാധിപന്‍, അഴിമതിക്കാരെ ശിക്ഷിക്കുന്നതിനായി 1988-ലെ അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തി വധശിക്ഷ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണമെന്നും നിര്‍ദ്ദേശിച്ചു.

വ്യവസ്ഥിതിയെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീവ്രമായ നിയമനിര്‍മ്മാണ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 'ബുള്‍ഡോസര്‍' നീതിയും, മുനിസിപ്പല്‍ ചട്ട ലംഘനങ്ങളുടെ പേരില്‍ പ്രതികളുടെ വീടുകള്‍ പൊളിച്ചുനീക്കുന്നതും സംബന്ധിച്ച കേസില്‍ ഭിന്നവിധിയുണ്ടായപ്പോഴാണ് 51 പേജുള്ള അഭിപ്രായത്തില്‍ ജസ്റ്റിസ് ശ്രീധരന്‍ ഈ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.

News Now

Summary

Nothing can shame people unfazed by Ram temple donation theft: HC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates