കുറച്ചുനാളായി ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു.

എന്‍ടി രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരി
Last Updated :20 January 2024, 9:04 am IST

News Now

ഹൈദരബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകനുമായ എന്‍ടി രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരബാദിലെ വീട്ടിലെ കിടപ്പുമുറിക്കകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. കുറച്ചുനാളായി ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു. വിഷാദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates