വാക്സിൻ ഒരു തുള്ളി പോലും ഇല്ല! ഒഴിഞ്ഞ സിറിഞ്ച് ഉപയോ​ഗിച്ച് കുത്തിവെയ്പ്പ്; വീഡിയോ വൈറൽ

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:45 am IST

News Now

പട്‌ന: വാക്സിൻ ഇല്ലാതെ ഒഴിഞ്ഞ സിറിഞ്ച് ഉപയോ​ഗിച്ച് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതിന്റെ വീഡിയോ വൈറൽ. ബിഹാറിലെ കോവി‍ഡ് വാക്സിനേഷൻ സെന്ററിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. 

ബിഹാറിലെ ചപ്ര ജില്ലയിലെ കോവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിലാണ് നഴ്സ് മരുന്ന് നിറയ്ക്കാതെ യുവാവിന് കുത്തിവെയ്പ്പ് നടത്തുന്നത്. നിരുത്തരവാദപരമായി പെരുമാറിയ നഴ്‌സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.  

നഴ്‌സ് പുതിയ സിറിഞ്ച് എടുത്ത് വാക്‌സിൻ നിറയ്ക്കാതെ ഒരാൾക്ക് കുത്തിവെക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ പകർത്തിയ സുഹൃത്ത് പറഞ്ഞപ്പോഴാണ് ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ചാണ് തന്നെ കുത്തിവച്ചതെന്ന് അറിഞ്ഞതെന്ന് വാക്‌സിൻ എടുക്കാനെത്തിയ യുവാവ് പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷമാണ് യുവാവ് വിവരം അറിഞ്ഞത്.

കുത്തിവെയ്പ്പ് എടുക്കുമ്പോഴുള്ള യുവാവിന്റെ പ്രതികരണം വീഡിയോയിൽ പകർത്താനാണ് ശ്രമിച്ചതെന്ന് സുഹൃത്ത് പറഞ്ഞു. വൈകീട്ടോടെ വീഡിയോ കണ്ടപ്പോഴാണ് എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലായത്. നഴ്‌സ് പ്ലാസ്റ്റിക് കവർ പൊട്ടിച്ച് പുതിയ സിറിഞ്ച് പുറത്തെടുക്കുന്നതും വാക്‌സിൻ നിറയ്ക്കാതെ സുഹൃത്തിന് കുത്തിവെയ്ക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. സംഭവം വാക്‌സിനേഷൻ കേന്ദ്രത്തിലെ അധികൃതരെ അറിയിച്ചതായും വിഷയം പരിശോധിക്കാമെന്ന് അവർ ഉറപ്പ് നൽകിയെന്നും യുവാക്കൾ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates