'ഓ മിത്രോം' ഒമൈക്രോണിനേക്കാൾ അപകടം; മോദിയെ പരിഹസിച്ച് ശശി തരൂർ

'ഓ മിത്രോം' ഒമൈക്രോണിനേക്കാൾ അപകടം; മോദിയെ പരിഹസിച്ച് ശശി തരൂർ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

ന്യൂഡൽഹി: പ്രസം​ഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയോ​ഗിക്കാറുള്ള 'മിത്രോം' എന്ന അഭിസംബോധനയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഓ മിത്രോം ഒമൈക്രോണിനെക്കാൾ അപകടകരമാണ് എന്നാണ് തരൂർ പറയുന്നത്.

'ഒമൈക്രോണിനേക്കാൾ വളരെയധികം അപകടകരമാണ് ഓ മിത്രോം. ധ്രൂവീകരണം വർധിപ്പിക്കുന്നതിനും, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനും ഭരണഘടനയ്ക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങൾ നടത്തുന്നതിനും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനും ഈ രണ്ടാമത്തെ വാക്ക് ഉപയോഗിക്കുന്നു. അതിന്റെ അനന്തരഫലങ്ങളാണ് നമ്മൾ ഓരോ ദിവസവും അനുഭവിക്കുന്നത്. ഈ വൈറസിന് മിതമായ വകഭേദങ്ങളില്ല'.– തരൂർ ട്വീറ്റ് ചെയ്തു.

അതേസമയം ഇതിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. രാജ്യത്തെ കോവിഡ് സാഹചര്യത്തെ തരൂർ വിലകുറച്ച് കാണുകയാണെന്ന് ബിജെപി വക്താവായ ഷെഹ്സാദ് പൂനാവാല പ്രതികരിച്ചു.

News Now