
പനീര്‍സെല്‍വം ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി നിര്‍ണായക ചര്‍ച്ച
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു.
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സജീവമാക്കി എം കെ സ്റ്റാലിന് - ഒ പനീര്‍സെല്‍വം കൂടിക്കാഴ്ച. നിയമസഭ മന്ദിരത്തില്‍ വച്ചായിരുന്നു തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കഴകം നേതാവുമായ ഒ പനീര്‍സെല്‍വവും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു.
നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ നടന്ന കൂടിക്കാഴ്ച തമിഴകത്ത് പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ഒ പനീര്‍സെല്‍വത്തെയും മുന്നണിയില്‍ എത്തിക്കാന്‍ ഡിഎംകെ നീക്കം നടത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്‍ഡിഎയില്‍ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാമോ എന്ന് പനീര്‍സെല്‍വത്തിനോട് സ്റ്റാലിന് ആരാഞ്ഞതായാണ് വിവരം. സ്റ്റാലിനുമായി അകല്‍ച്ചയില്ലെന്ന നിലയിലാണ് പനീര്‍സെല്‍വത്തിന്റെയും പ്രതികരണം.
ഡിഎംകെയെയും സ്റ്റാലിന്റെ ഭരണത്തെയും പുകഴ്ത്തുന്ന നിലപാട് ആയിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പനീര്‍സെല്‍വം സ്വീകരിച്ചത്. തമിഴ്നാട്ടില്‍ ഡിഎംകെ ഭരണം തുടരും. സ്റ്റാലിനെ കണ്ടത് അഭിനന്ദിക്കാന്‍ ആണെന്നുമാണ് പനീര്‍സെല്‍വം വിശദീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Former Chief Minister O. Panneerselvam met Chief Minister M.K. Stalin at the Tamil Nadu Legislative Assembly premises.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

വിജയ് പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം; മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്; ഭാവനയ്ക്ക് അതിരില്ലെന്ന് ഡിഎംകെ


