
അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി
പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു

ബംഗലൂരു: അശ്ലീല വീഡിയോ വിവാദത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. അതിനിടെ പ്രജ്വല്‍ രേവണ്ണ ശനിയാഴ്ച ഇന്ത്യ വിട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ എംപിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിച്ചത്. ഹാസന് ജില്ലയിലാണ് പ്രജ്വല്‍ രേവണ്ണയുടെ വിഡിയോ പ്രചരിച്ചത്. വിഡിയോയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക വനിത കമീഷന് സര്‍ക്കാറിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു.
സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ, അവരെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോയും ഇതിലുള്‍പ്പെടുന്നതായി സംശയിക്കുന്നതായി വനിതാ കമ്മീഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് എംപിയുടെ കൈവശമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ബംഗലൂരുവില്‍ നിന്നും പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


സ്വത്തു തര്‍ക്കം: അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തി

'വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡിക മതി'; ഉത്തരവ് ഇറക്കി കര്‍ണാടക സര്‍ക്കാര്‍

