ഒന്നിച്ച് പുകവലിച്ചു, ഉമ്മ കൊടുത്തു; അടുത്ത നിമിഷം കാമുകന് നേരെ വെടിയുതിര്‍ത്ത് 22കാരി, അറസ്റ്റ്

പ്രണയത്തില്‍ നിന്ന് കാമുകന്‍ അകന്നുപോകുന്നെന്ന് കരുതിയാണ് കൊലപാതകം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

കൊല്‍ക്കത്ത: കാമുകനെ 22കാരി വെടിവച്ച് കൊന്നു. ഒന്നിച്ചിരുന്ന് പുകവലിച്ചശേഷം കാമുകനെ ചേര്‍ത്തുപിടിച്ച് ചുംബിച്ച യുവതി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. പ്രണയത്തില്‍ നിന്ന് കാമുകന്‍ അകന്നുപോകുന്നെന്ന് കരുതിയാണ് കൊലപാതകം. 

ബുധനാഴ്ച രാത്രി കെഷിയ ഗ്രാമത്തില്‍ വച്ചാണ് കൊലപാതകം നടന്നത്. യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗ്രാമത്തിലുള്ള സര്‍ക്കസ് മൈതാനത്തിലേക്ക് കാമുകന്‍ എത്തിയത്. യുവതി ഇവിടെയാണ് ജോലിചെയ്തിരുന്നത് എന്നാണ് വിവരം. ഇരുവരും ഒന്നിച്ചിരുന്ന് സംസാരിച്ചിരിക്കവെയാണ് വെടിയൊച്ച കേട്ടത്. 

വയറ്റില്‍ വെടികൊണ്ട യുവാവ് സഹായത്തിനായി നിലവിളിച്ചു. ഈ സമയം യുവതി ഇവിടെനിന്ന് ഓടിരക്ഷപെട്ടു. ഇവരെ പിന്നീട് പിടികൂടി അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് തോക്കും വെടുയുണ്ടകളും പൊലീസിന് ലഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now