
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

ലഖ്നൗ: ഉത്തര്പ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാര്ട്ടി പ്രവര്ത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവ്. പൊലീസും ജില്ലാ ഭരണകൂടവും ചേര്ന്ന് പ്രതിപക്ഷ പാര്ട്ടി പ്രവര്ത്തകരെ വോട്ടെണ്ണലില് പങ്കെടുക്കാന് കഴിയാത്തവിധം വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. കസ്റ്റഡിയിലെടുത്തവരെ ഉടന് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
WHAT TO READ NEXT

അരമണിക്കൂറിനകം ലീഡ് 200 കടന്നു; എൻഡിഎയുടെ കുതിപ്പ്
സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മിര്സാപൂര്, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേര്ന്ന് പ്രതിപക്ഷ പാര്ട്ടി പ്രവര്ത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷിന്റെ ആരോപണം. എല്ലാ പാര്ട്ടികളും സമാധാനപരമായി പ്രവര്ത്തിക്കുമ്പോള്, സര്ക്കാരും ജില്ലാ ഭരണകൂടങ്ങളും പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
പക്ഷപാതപരമായി പ്രവര്ത്തിക്കുന്ന ഓഫീസര്മാരെ മാറ്റി സമാധാനപരമായ അന്തരീക്ഷത്തില് വോട്ടെണ്ണല് പൂര്ത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം മഹാത്മാഗാന്ധിയുടെ 'പ്രവര്ത്തിക്കുക അല്ലെങ്കില് മരിക്കുക' എന്ന ആഹ്വാനവും നടത്തുകയുണ്ടായി. അതേസമയം വോട്ടെണ്ണല് നടക്കാനിരിക്കെ അസ്വസ്ഥതയുണ്ടാക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നും കര്ശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സിപിഎം പ്രവര്ത്തകരെ ബോംബെറിഞ്ഞ് വധിക്കാന് ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്ത്തകര്ക്ക് തടവും പിഴയും

ജനാധിപത്യ പോരാളികള്ക്ക് 51,000 രൂപ പ്രതിമാസ പെന്ഷന് നല്കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്
