
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

സൂറത്ത്: 5,000-ലധികം അമേരിക്കന് വജ്രങ്ങള് ഉപയോഗിച്ച് അയോധ്യയിലെ രാമക്ഷേത്ര മാതൃകയില് നെക്ലേസുണ്ടാക്കി വജ്രവ്യാപാരി. സൂറത്തിലെ വജ്രവ്യാപാരിയായ രസേഷ് ജൂവല്സിന്റെ ഡയറക്ടര് കൗശിക് കകാഡിയയാണ് കലാസൃഷ്ടിക്ക് പിന്നില്. ഈ മാസ്റ്റര് പീസ് രാമക്ഷേത്രത്തിന് സമര്പ്പിക്കുമെന്നും കൗശിക് കകാഡിയ അറിയിച്ചു.
''കലാസൃഷ്ടിക്കായി 5000ലധികം അമേരിക്കന് വജ്രങ്ങള് ഉപയോഗിച്ചിട്ടുണ്ട്. രണ്ട് കിലോ വെള്ളി കൊണ്ടാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങള് മാലയില് കൊത്തിയെടുത്തിട്ടുണ്ട്. അയോധ്യയില് പുതുതായി നിര്മ്മിച്ച രാമക്ഷേത്രമാണ് ഇതിന് തങ്ങളെ പ്രചോദിപ്പിച്ചത്, ഇത് വാണിജ്യ ആവശ്യത്തിനും വേണ്ടിയല്ലെന്നും രാമക്ഷേത്രത്തിന് സമ്മാനമായി നല്കുമെന്നും കൗശിക് കകാഡിയ പറഞ്ഞു.
#WATCH | Surat, Gujarat: A diamond merchant from Surat has made a necklace on the theme of the Ram temple using 5000 American diamonds and 2 kg silver. 40 artisans completed the design in 35 days. pic.twitter.com/nFh3NZ5XxE
â ANI (@ANI) December 18, 2023
2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുക. ജനുവരി 16 ന് ചടങ്ങുകള് ആരംഭിക്കും. വാരണാസിയില് നിന്നുള്ള പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് പ്രധാന ചടങ്ങുകള് നടക്കുക.
ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, അരുണ് ഗോവില്, ചലച്ചിത്ര സംവിധായകന് മധുര് ഭണ്ഡാര്ക്കര്, മോഹന്ലാല്, വ്യവസായികളായ മുകേഷ് അംബാനി, അനില് അംബാനി, ചിത്രകാരന് വാസുദേവ് കാമത്ത്, ഐ.എസ്.ആര്.ഒ ഡയറക്ടര് നിലേഷ് ദേശായി തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

