
പപ്പടം വട്ടത്തിലല്ലെങ്കില് നികുതി കൊടുക്കണോ?, വിശദീകരണം
ഏതുതരത്തിലുള്ള പപ്പടമാണെങ്കിലും ജിഎസ്ടി കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ്

ന്യൂഡല്‍ഹി: ഏതുതരത്തിലുള്ള പപ്പടമാണെങ്കിലും ജിഎസ്ടി കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ്. പപ്പടത്തിന്റെ ആകൃതി പ്രശ്നമല്ലെന്നും പരോക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണത്തില്‍ പറയുന്നു.
പപ്പടവുമായി ബന്ധപ്പെട്ട് വ്യവസായി ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ കുറിച്ച വരികള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പരോക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണം. 'വട്ടത്തിലുള്ള പപ്പടത്തിന് ജിഎസ്ടി കൊടുക്കേണ്ട, എന്നാല്‍ ചതുരത്തിലുള്ള പപ്പടത്തിന് നികുതി കൊടുക്കേണ്ടി വരുമോ? ഇതുസംബന്ധിച്ച് കൃത്യമായ വിശദീകരണം നല്കാന് കഴിയുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ പേര് നിര്‍ദേശിക്കാമോ?'- ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിലെ വരികള്‍ ഇങ്ങനെ.
പപ്പടം ഏതുപേരിലായാലും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകൃതി ഒരു പ്രശ്നമല്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



