യാത്രാ കോച്ചുകളില്‍ ഇനി വളര്‍ത്തു നായകളേയും ഒപ്പം കൂട്ടികൊണ്ടുപോകാം

ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:08 am IST

News Now

ചെന്നൈ: യാത്രാ കോച്ചുകളില്‍ ഇനി വളര്‍ത്തു നായകളേയും ഒപ്പം 
കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് കോച്ച്, ഫസ്റ്റ് എസി കോച്ച് എന്നിവയിലോ, ലഗേജ് കം ബ്രേക്ക് വാനിലോ കൊണ്ടുപോകാം എന്നാണ് ദക്ഷിണ റെയില്‍വേ അറിയിക്കുന്നത്. 

ബുക്ക് ചെയ്തതിന് ശേഷമാവും വളര്‍ത്തു നായ്‌ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യാനാവുക. ഒരാള്‍ക്ക് ഒരു നായയെ കൊണ്ടുപോകാനാണ് അനുമതി. നായയെ ബുക്ക് ചെയ്ത് കൊണ്ടുപോകാനായി യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും പാഴ്‌സല്‍ ഓഫീസില്‍ എത്തിക്കണം. 

ഫസ്റ്റ് ക്ലാസ്, ഫസ്റ്റ് എസി എന്നിവയില്‍ 60 കിലോ ലഗേജിന് നല്‍കേണ്ട തുകയാണ് നായയെ കൊണ്ടുപോകുന്നതിനുള്ള പണമായി നല്‍കേണ്ടത്. യാത്രക്കാരന്റെ ടിക്കറ്റ് പിഎന്‍ആര്‍ നമ്പര്‍ കാണിച്ച് പാഴ്‌സല്‍ ഓഫീസില്‍ ഈ തുക അടയ്ക്കണം. 

നായ്ക്ക് രോഗമില്ലെന്ന് വ്യക്തമാക്കുന്ന വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. നായയുടെ വാക്‌സിന്‍ എടുത്തതിന്റെ രേഖകളും കാണിക്കണം. എന്നാല്‍ സെക്കന്‍ഡ് എസി, തേര്‍ഡ് എസി, എ സി ചെയര്‍ കാര്‍, സ്ലീപ്പര്‍ എന്നിവയിലൊക്കെ നായയെ കൊണ്ടുപോയാല്‍ സാധാരണ നിരക്കില്‍ നിന്ന് ആറ് ഇരട്ടിയാവും പിഴയായി നല്‍കേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates