'താമര ദേശീയ പുഷ്പമാണ്' ; ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹര്‍ജി
കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി ദേശീയ അധ്യക്ഷനും വിശദീകരണം നല്കാന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി

ലഖ്നൗ : ദേശീയ പുഷ്പമായ താമര ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹര്‍ജി. യുപിയിലെ ഗോരഖ്പൂര്‍ സ്വദേശിയായ കാളി ശങ്കര്‍ ആണ് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി , തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി ദേശീയ അധ്യക്ഷനും വിശദീകരണം നല്കാന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി.
രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും അത് അവരുടെ ലോഗോയായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അത് ദുരുപയോഗം ചെയ്യാന്‍ സാദ്യത കൂടുതലാണെന്നും ഹര്ഡ#ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ജി ജനുവരി 12 ന് കോടതി വീണ്ടും പരിഗണിക്കും. 30 വര്‍ഷം മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിക്ക് താമര ചിഹ്നമായി അനുവദിച്ചത്. 2016 ല്‍ ബോംബൈ ഹൈക്കോടതിയിലും താമര ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


