
രണ്ടാംഘട്ടത്തില്‍ നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന് സ്വീകരിക്കും; 50 കഴിഞ്ഞ നേതാക്കളും പരിഗണനയില്‍
കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്സിന് വിതരണത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന.
ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കിയത്. ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിന് വിതരണം ആരംഭിച്ചത്
പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാരും എംഎല്‍എമാരും മറ്റ് രാഷ്ട്രീയ നേതാക്കളും വാക്സിന് സ്വീകരിക്കുമെന്നാണ് സൂചന. സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



