
സ്റ്റീവ് വോയ്ക്കൊപ്പം മോദി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍, കുട്ടിത്താരങ്ങളുമായി കുശലം; ബിഗ് ബാഷ് ചെന്നൈയില്‍ എത്തും
ഇരു ലോകനേതാക്കള്ക്കുമൊപ്പം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഇതിഹാസ നായകന് സ്റ്റീവ് വോയും സ്റ്റേഡിയത്തില്‍ ഒത്തുചേര്‍ന്നത് ഈ കായിക നയതന്ത്ര കൂടിക്കാഴ്ചയുടെ മാറ്റുകൂട്ടി.

മെല്‍ബണ്‍: ചരിത്ര പ്രസിദ്ധമായ മെല്‍ബണിലെ ക്രിക്കറ്റ് മൈതാനിയില്‍ കുട്ടി ക്രിക്കറ്റ് താരങ്ങളുമായി സംവദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും സന്ദര്‍ശനത്തില്‍ മോദിക്കൊപ്പമുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കായിക നയതന്ത്രത്തിനുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സന്ദര്‍ശനം. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിന്റെ പുതിയ സീസണ് ഉദ്ഘാടന മത്സരം ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടത്താനും തീരുമാനമായി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവി തലമുറയിലെ ക്രിക്കറ്റ് താരങ്ങളുമായി സംവദിക്കുകയും അവരുടെ ജേഴ്സികളില്‍ ഓട്ടോ ഗ്രാഫ് നല്‍കുകയും ചെയ്തു. ഇരു ലോകനേതാക്കള്ക്കുമൊപ്പം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഇതിഹാസ നായകന് സ്റ്റീവ് വോയും സ്റ്റേഡിയത്തില്‍ ഒത്തുചേര്‍ന്നത് ഈ കായിക നയതന്ത്ര കൂടിക്കാഴ്ചയുടെ മാറ്റുകൂട്ടി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനും, ഓസ്ട്രേലിയ വേദിയാകുന്ന 2032-ലെ ഒളിംപിക് ഗെയിംസിനും മുന്നോടിയായി സമഗ്രമായ ഒരു കായിക രൂപരേഖയ്ക്ക് ഇരുരാജ്യങ്ങളും രൂപം നല്കുന്നതിനിടയിലാണ് ഈ സന്ദര്‍ശനം.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും പ്രധാനമന്ത്രി മോദിയും - X

പ്രധാനമന്ത്രി മോദി കുട്ടികളുടെ ജേഴ്സിയില്‍ ഓട്ടോഗ്രാഫ് നല്കുന്നു. - X
കായിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ആല്‍ബനീസിയും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദര്‍ശിക്കുന്നതെന്നും, ഈ അവസരത്തില്‍ അവര്‍ ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ രൂപരേഖ പ്രകാശനം ചെയ്യുമെന്നും വിദേശ കാര്യസെക്രട്ടറി വിക്രം മിസ്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കായികരംഗത്ത് ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ സാധ്യതകളുണ്ടെന്നും, പ്രത്യേകിച്ച് 2030-ല്‍ ഇന്ത്യ നടത്താനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസും 2032-ലെ ഓസ്ട്രേലിയയുടെ ഒളിംപിക്സ് ഒരുക്കങ്ങളും ഇതിന് ആക്കം കൂട്ടുമെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
മൂന്നാമത് ഇന്ത്യ-ഓസ്ട്രേലിയ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഓസ്ട്രേലിയന്‍ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താന്‍ ഓസ്ട്രേലിയയിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി മോദിയും എക്സില്‍ വ്യക്തമാക്കി.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
PM Modi strikes a perfect partnership, interacts with young cricketers at Australia's Melbourne Cricket Ground
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റം'

'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്പിങ്ങും




