സീഷെല്‍സില്‍ നിന്ന് തിരിച്ച് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡിലേക്ക്; നാലുപതിറ്റാണ്ടിന് ശേഷം ആദ്യം

40 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വീണ്ടും ന്യൂസിലന്‍ഡിലെത്തുന്നത്.

Prime Minister Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിSamakalika Malayalam
Edited by :Sujith
Last Updated :3 ജൂലൈ 2026, 2:47 pm IST

ന്യൂഡല്‍ഹി: സീഷെല്‍സിലെ മൂന്ന് ദിവസത്തെ സന്ദര്‍ശം പൂര്‍ത്തിയാക്കിയെത്തിയതിന് തൊട്ടുപിന്നാലെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ന്യൂസിലന്‍ഡിലേക്ക്. മോദിയുടെ ആദ്യ ന്യൂസിലന്‍ഡ് സന്ദര്‍ശനമാണിത്. 40 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വീണ്ടും ന്യൂസിലന്‍ഡിലെത്തുന്നത്.

ദ്വിദിന സന്ദര്‍ശനത്തിനായി എത്തുന്ന മോദി ജൂലൈ പത്തിന് ഓക്ലാന്‍ഡില്‍ എത്തുമെന്നും പിറ്റേദിവസം മടങ്ങുമെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ വെള്ളിയാഴ്ച അറിയിച്ചു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 40 വര്‍ഷത്തിനിടെ നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമായതിനാല്‍ മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്ന് ലക്‌സണ്‍ പറഞ്ഞു. ഇന്ത്യയും ന്യൂസിലന്‍ഡും കഴിഞ്ഞ ഏപ്രിലില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചിരിരുന്നു. അതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഈ കരാര്‍ പുതിയ അവസരങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും തുറന്നുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തുന്ന ഉന്നതതല ചര്‍ച്ചകളില്‍ അതീവ പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരം, നിക്ഷേപം എന്നിവയ്ക്ക് പുറമെ ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ , വിദ്യാഭ്യാസം, ആധുനിക സാങ്കേതികവിദ്യ, ടൂറിസം, കായികം എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കും. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതും, കൂടുതല്‍ അഭിവൃദ്ധിയും സുരക്ഷയും ഉറപ്പുനല്‍കുന്നതുമായ ഒരു ശക്തമായ നയതന്ത്ര ബന്ധമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂസിലന്‍ഡിലേക്ക് പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായും ക്രിസ്റ്റഫര്‍ ലക്‌സണ്‍ പറഞ്ഞു.

News Now

Summary

PM Modi to visit New Zealand on July 10, first by an Indian PM in over four decades

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates