
News Now
മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

വാരാണസി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി സാധ്യമാക്കുന്നതിനായി പ്രവര്ത്തിച്ച നിര്മ്മാണ തൊഴിലാളികള്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭക്ഷണത്തിന് പിന്നാലെ അവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.
Varanasi: PM Narendra Modi had lunch with the workers involved in construction work of Kashi Vishwanath Dham Corridor pic.twitter.com/OxJm3uZI2I
â ANI UP (@ANINewsUP) December 13, 2021
രാവിലെ വാരാണസിയില് എത്തിയ പ്രധാനമന്ത്രിയെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്പ്പെടെയുള്ളവര് ചേര്ന്ന് സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി ദര്ശനം നടത്തി. ഇതിനുപിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിര്ക്കിയ ഘാട്ടില് എത്തിയ മോദി, ഡബിള്ഡക്കര് ബോട്ടില് ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയില് പുണ്യസ്നാനം ചെയ്തു. പുണ്യജലവുമായാണ് മോദി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയത്. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
#WATCH | Varanasi: PM Narendra Modi along with CM Yogi Adityanath had lunch with the workers involved in construction work of Kashi Vishwanath Dham Corridor. pic.twitter.com/XAX371ThEw
â ANI UP (@ANINewsUP) December 13, 2021
ഇന്ന് കാശി വിശ്വനാഥന്റെ ചരിത്രത്തില് പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 'കാശി ധാം ഇടനാഴി പരിസരം ഒരു മഹത്തായ 'ഭവനം' മാത്രമല്ല, ഇന്ത്യയുടെ സനാതന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. പുരാതന കാലത്തെ പ്രചോദനങ്ങള് എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നല്കുന്നുവെന്ന് ഇവിടെ നിങ്ങള് കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുകയാണ് കാശി ധാം ഇടനാഴിയുടെ മുഖ്യ ഉദ്ദേശ്യം. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാര്ച്ചില് ശിലയിട്ട പദ്ധതിയാണ് ഇപ്പോള് യാഥാര്ഥ്യമാകുന്നത്. ഇതിനായി ശ്രീ കാശി വിശ്വനാഥ് സ്പെഷല് ഡവലപ്മെന്റ് ബോര്ഡ് രൂപവല്ക്കരിച്ചു. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്.
Special day for us all. Inauguration of Shri Kashi Vishwanath Dham. https://t.co/Kcih2dI0FG
â Narendra Modi (@narendramodi) December 13, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


