ഇഷ്ടമുണ്ടെങ്കില്‍ മാസ്ക് ധരിച്ചാല്‍ മതിയെന്ന് മോദി പറഞ്ഞിട്ടുണ്ട്; വിശദീകരണവുമായി മന്ത്രി
മാസ്ക് ധരിക്കണമോ, വേണ്ടയോ എന്നത് വ്യക്തിഗതമായ തീരുമാനമാണ്. മാസ്ക് ധരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ താന്‍ മാസ്ക് ധരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച് മന്ത്രിമാര്‍. ഇന്ന് ഒരു ചടങ്ങിനെത്തിയ കര്‍ണാടക മന്ത്രി ഉമേഷ് കാട്ടി മാസ്ക് ധരിക്കാന്‍ തയ്യാറായില്ല.
ഇതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാസ്ക് ധരിക്കണമോ, വേണ്ടയോ എന്നത് വ്യക്തിഗതമായ തീരുമാനമാണ്. മാസ്ക് ധരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ താന്‍ മാസ്ക് ധരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമേഷ് കട്ടി കര്‍ണാടകയിലെ ബിജെപി നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈസ്, വനം മന്ത്രി കൂടിയാണ്. ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും കൂടുതല്‍ പേര് കര്‍ണാടകയിലാണ്. 41,000ലധികമാണ് രോഗികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


