
News Now
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ന്യൂഡല്ഹി:കര്ഷകരുടെ ഡല്ഹിയിലേക്കുള്ള ഒഴുക്ക് തടയാനായി ദേശീയ പാതകളില് ആണികള് സ്ഥാപിച്ച പൊലീസ് നടപടികക്ക് എതിരെ പ്രതികരണവുമായി കിസാന് ഏകത മോര്ച്ച. 'നിങ്ങളുടെ ആണികള് ഉപയോഗിച്ച് ഞങ്ങളെ തടയാന് സാധിക്കില്ല. ഞങ്ങളുടെ സമരം സമാധാനപരമായിരുന്നു, ഇപ്പോഴും സമാധാനപരമാണ്, ഇനിയും അങ്ങനെയായിരിക്കും' കിസാന് ഏകത മോര്ച്ച ട്വിറ്റര് പേജിലൂടെ വ്യക്തമാക്കി.
നേരത്തെ, കര്ഷകരെ തടയാനായി ഡല്ഹി പൊലീസ് റോഡ് കുഴിച്ച് ആണികള് സ്ഥാപിച്ചിരുന്നു. നാല് നിരയായി കൂറ്റന് ബാരിക്കേഡുകള് സ്ഥാപിച്ചതിന് പുറമേയായിരുന്നു ആണികള് കോണ്ക്രീറ്റ് ചെയ്തത്.
You can't stop us with your barriers or nails! We were peaceful, are peaceful, will be peaceful. Don't provoke us with your planted goons. #FencingLikeChinaPak
â Kisan Ekta Morcha (@Kisanektamorcha) February 2, 2021
കര്ഷകരുടെ ട്രാക്ടറുകള് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആണികള് സ്ഥാപിച്ചത്. കര്ഷകരെ നേരിടാനായി സേനയ്ക്ക് ഡല്ഹി പൊലീസ് കഴിഞ്ഞ ദിവസം പുതിയ സ്റ്റീല് കയ്യുറകള് നല്കിയിരുന്നു. കര്ഷകരുടെ ആയുധങ്ങളില് നിന്ന് രക്ഷപ്പെടനാണ് പടച്ചട്ടയ്ക്ക് സമാനമായ സ്റ്റീല് കയ്യുറകള് നല്കിയത് എന്നാണ് പൊലീസ് വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


