വൈദ്യുതി വിച്ഛേദിച്ചു, പൊലീസ് സന്നാഹം; ജെഎന്‍യുവില്‍ മൊബൈലില്‍ ഡോക്യുമെന്ററി കണ്ട് വിദ്യാര്‍ത്ഥികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ ദ് മോദി ക്വസ്റ്റിയന്‍' പ്രദര്‍ശിപ്പിക്കാനിരിക്കെ, ജെഎന്‍യുവില്‍ വൈദ്യുതി വിച്ഛേദിച്ച് അധികൃതര്‍

ചിത്രം: ട്വിറ്റര്‍
Last Updated :20 January 2024, 9:16 am IST
Edited by :migrator


ന്യൂഡല്‍ഹി​: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ, ദ് മോദി ക്വസ്റ്റിയന്‍' പ്രദര്‍ശിപ്പിക്കാനിരിക്കെ, ജെഎന്‍യുവില്‍ വൈദ്യുതി വിച്ഛേദിച്ച് അധികൃതര്‍. 9 മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ ആയിരുന്നു അഡ്മിനിസ്‌ട്രേഷന്‍ വൈദ്യുതി വിച്ഛേദിച്ചത്. പ്രദര്‍ശനം നിശ്ചയിച്ചിരുന്ന കമ്മ്യൂണിറ്റ് സെന്ററില്‍ മഫ്തിയില്‍ പൊലീസിനെ നിയോഗിച്ചു.  കനത്ത പരിശോധനയ്ക്ക് ശേഷമാണ് സര്‍വകലാശാലയിലേക്ക് ആളുകളെ കയറ്റി വിടുന്നത്. 

വൈദ്യുതി പുനസ്ഥാപിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ഇരുന്ന് മൊബൈല്‍ ഫോണുകളില്‍ ഡോക്യുമെന്ററി കണ്ടു. 

നേരത്തെ, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന് മുന്നറിയിപ്പും നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now