കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. 

കര്‍ഷക സമരത്തില്‍ നിന്ന്/പിടിഐ
Last Updated :20 January 2024, 8:39 am IST

News Now

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ഗാസിപ്പൂരിലെ സമര കേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞുപോണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരിലെ സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി  അധികൃതര്‍ വിച്ഛേദിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡില്‍ ഒരുവിഭാഗം സംഘര്‍ഷമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കടുത്ത നടപടി. 

സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍പാല്‍ സിങിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി. സംഘര്‍ഷത്തിന് പിന്നിലുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. 

മേധാ പട്കര്‍ ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്ക് എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷക നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രംസംഗമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates