പ്രതികൂല കാലാസ്ഥ മറികടന്ന് പിഎസ്എൽവി- സി 49 കുതിച്ചു; ആദ്യ ഘട്ടം വിജയമെന്ന് ഐഎസ്ആർഒ

Last Updated :20 January 2024, 8:32 am IST

News Now

ബം​ഗളൂരു: ഐഎസ്ആർഒ പിഎസ്എൽവി- സി 49 വിക്ഷേപിച്ചു. പ്രതികൂല കാലാസവസ്ഥക്കിടെയാണ് റോക്കറ്റിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ​സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ൻ​റ​റി​ൽ​ നടന്നത്. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായെന്ന് ഇസ്രോ വ്യക്തമാക്കി. 

അഞ്ച് മിനിട്ട് നേരം കണ്ട്‍ഡൗൺ നിർത്തിവച്ചിരുന്നു. ഇതിന് ശേഷമായിരുന്നു വിക്ഷേപണം. ഈ വർഷത്തെ ഇസ്രോയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു പിഎസ്എൽവി- സി 49ന്റെ വിക്ഷേപണം.

ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹമായ ഇ​ഒ​എ​സ്-01അടക്കം പത്ത് ഉപ​ഗ്രഹങ്ങളാണ് പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ഇ​ഒ​എ​സ്-01​നൊ​പ്പം വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളു​ടെ ഒ​ൻ​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്എ​ൽ​വി-​സി49 റോ​ക്ക​റ്റ് ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കും. വി​ക്ഷേ​പ​ണ​ത്തി​നാ​യു​ള്ള കൗ​ണ്ട്ഡൗ​ൺ വെ​ള്ളി​യാ​ഴ്ച ഉ​ച്ചയ്ക്ക് 1.02ന് ​ആ​രം​ഭി​ച്ചിരുന്നു. 

പി​സ്എ​ൽ​വി​യു​ടെ 51-ാം ദൗ​ത്യ​മാ​ണ് ഇ​ത്. കൃ​ഷി, വ​ന​വ​ത്ക​ര​ണം, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ഇ​ഒ​എ​സ്-01 പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates