News Now
ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

ചെന്നൈ: പതിനഞ്ചുകാരിയെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം.
പച്ചക്കറി കച്ചവടക്കാരനായ 54കാരന് കെ ഗോപാലാണ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്കും പത്താം ക്ലാസുകാരിയായ മകള്‍ക്കും മകനുമൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതേതുടര്‍ന്ന് ആറുമാസമായി ജോലിക്ക് പോയിരുന്നില്ല. നാട്ടുകാര്‍ ഇദ്ദേഹത്തെ മാനസികരോഗി എന്നുവിളിച്ചാക്ഷേപിച്ചിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയ്ക്കൊപ്പം ധര്‍മ്മപുരിയില്‍ ജോലിക്കായി പോയപ്പോള്‍ മകള്‍ അച്ഛനെ മാനസികരോഗിയെന്ന് വിളിച്ചു. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ അയല്‍വാസികളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അതിന് ശേഷം സമീപത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

