എല്ലാ കണ്ണുകളും സച്ചിനിലേക്ക്; 'പൊതുതാല്‍പ്പര്യം പരമപ്രധാനം, വിട്ടുവീഴ്ചയില്ല'; ദൗസ റാലി ഇന്ന്
പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിദിനത്തോട് അനുബന്ധിച്ചാണ് പ്രാര്‍ത്ഥനായോഗവും റാലിയും സംഘടിപ്പിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കലാപക്കൊടി ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റിന്റെ പ്രാര്‍ത്ഥനായോഗം ഇന്ന് നടക്കും. സച്ചിന് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രാര്‍ത്ഥനാ യോഗം. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിദിനത്തോട് അനുബന്ധിച്ചാണ് പ്രാര്‍ത്ഥനായോഗവും റാലിയും സംഘടിപ്പിച്ചിരിക്കുന്നത്.
തട്ടകമായ ദൗസയില്‍ നടക്കുന്ന ചടങ്ങില്‍ 4000 ഓളം പേര് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ സച്ചിന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും സച്ചിന് പൈലറ്റ് പിന്‍വലിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിതാവ് രാജേഷ് പൈലറ്റിന്റെ അനുസ്മരണച്ചടങ്ങാണ് സംഘടിപ്പിക്കുന്നതെന്ന് സച്ചിന് ക്യാമ്പ് സൂചിപ്പിച്ചു.
സച്ചിന്റെ ഭാവി പരിപാടികളെക്കുറിച്ചോ, പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമോ എന്നതു സംബന്ധിച്ച് അറിയില്ലെന്ന് രാജസ്ഥാന് മന്ത്രി മുരാരി ലാല്‍ മീന പറഞ്ഞു. സച്ചിന് കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നുമാണ് മുരാരി ലാല്‍ മീന അഭിപ്രായപ്പെട്ടത്. സച്ചിന് പൈലറ്റ് പാര്‍ട്ടിവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തള്ളിയിട്ടുണ്ട്.
അതേസമയം പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സച്ചിന് പൈലറ്റ് ട്വിറ്ററില്‍ കുറിച്ചു. പിതാവ് രാജേഷ് പൈലറ്റിന് ചരമദിനത്തില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് സച്ചിന് നിലപാട് വ്യക്തമാക്കിയത്.
പിതാവ് രാജേഷ് പൈലറ്റിന്റെ ജോലിയോടുള്ള അടുപ്പം, പൊതുജനങ്ങളുമായുള്ള ബന്ധം, പൊതുജനങ്ങളുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണ പ്രവര്‍ത്തന ശൈലി എന്നിവയാണ് തന്റെ വഴികാട്ടിയെന്ന് സച്ചിന് ട്വീറ്റില്‍ കുറിച്ചു. പൊതുതാല്‍പ്പര്യം പരമപ്രധാനമായി കണക്കാക്കി തന്റെ തത്വങ്ങളില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. അദ്ദേഹത്തിന്റെ ചിന്തകളും ആദര്‍ശങ്ങളും എപ്പോഴും പിന്തുടരുമെന്നും സച്ചിന് കുറിച്ചു.
मà¥à¤°à¥ पà¥à¤à¥à¤¯ पिताà¤à¥ सà¥à¤µ. शà¥à¤°à¥ राà¤à¥à¤¶ पायलठà¤à¥ à¤à¥ पà¥à¤£à¥à¤¯à¤¤à¤¿à¤¥à¤¿ पर à¤à¤¨à¥à¤¹à¥à¤ हà¥à¤¦à¤¯ सॠनमन à¤à¤°à¤¤à¤¾ हà¥à¤à¥¤
â Sachin Pilot (@SachinPilot) June 11, 2023
à¤à¤ªà¤¨à¥ à¤à¤°à¥à¤®à¤à¥à¤®à¤¿ सॠà¤à¤¨à¤à¤¾ à¤à¥à¤¡à¤¼à¤¾à¤µ, à¤à¤¨à¤¤à¤¾ सॠà¤à¤ªà¤¨à¥à¤ªà¤¨ à¤à¤¾ रिशà¥à¤¤à¤¾ à¤à¤µà¤ à¤à¤¨à¤à¤²à¥à¤¯à¤¾à¤£ à¤à¥ पà¥à¤°à¤¤à¤¿ à¤à¤¨à¤à¥ समरà¥à¤ªà¤¿à¤¤ à¤à¤¾à¤°à¥à¤¯à¤¶à¥à¤²à¥ मà¥à¤°à¥ लिठमारà¥à¤à¤¦à¤°à¥à¤¶à¤ हà¥à¤à¥¤
à¤à¤¨à¥à¤¹à¥à¤à¤¨à¥ à¤à¤¨à¤¹à¤¿à¤¤ à¤à¥ सरà¥à¤µà¥à¤ªà¤°à¤¿ मानà¤à¤° à¤à¤à¥ à¤à¥ à¤à¤ªà¤¨à¥ सिदà¥à¤§à¤¾à¤à¤¤à¥à¤ सॠसमà¤à¥à¤¤à¤¾â¦ pic.twitter.com/wjglt81SKG
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


