
News Now
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

പൂനെ: നാട്ടുകാര്‍ നോക്കിനില്‍ക്കെ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. വാഹനത്തില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് അക്രമികളുടെ വെടിയേറ്റത്. സംഘം ഒന്നിലധികം തവണ ഇയാള്‍ക്ക് നേരെ നിറയൊഴിച്ചു. 37കാരനായ ഗുസ്തിതാരം നാഗേഷ് എസ് കരാലെയാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10: 40 ഓടെയായിരുന്നു സംഭവം.നഗരത്തിന്റെ പ്രാന്തപ്രദേശമായ ചാക്കാനില്‍ നിന്ന് തന്റെ എസ് യുവിയില്‍ കയറി ഇരിക്കുന്നതിനിടെ വാഹനം നാലംഗസംഘം വളയുകയും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വാഹനത്തില്‍ നിന്നിറങ്ങിയ സംഘം അദ്ദേഹത്തെ നിരവധി തവണ ഇടിക്കുകയും ചെയ്ത ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഇദ്ദേഹത്തെ ആക്രമിക്കുന്നത് സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 37കാരനായ ഗുസ്തിക്കാരനെ ആക്രമിസംഘം വളഞ്ഞിട്ട് വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കൊലപാതകികളെ കണ്ടെത്താന്‍ നാല് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി പൊലീസ്് പറഞ്ഞു. ബിസിനസ് വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Shocking. Nagesh Karale, a 37-year-old wrestler shot dead in Chakan area of Pune district. pic.twitter.com/9QVPSrrwcR
â Rahul Chauhan (@RahulChouhan92) December 24, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



