പൊടിമില്ലിലെ യന്ത്രത്തില്‍ കുടുങ്ങി;  ശരീരത്തില്‍ നിന്ന് തലയറ്റു; 30 കാരിക്ക് ദാരുണാന്ത്യം

പൊടിമില്ലിലെ യന്ത്രത്തിനുള്ളില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
Edited by :migrator

ചണ്ഡിഗഡ്: പൊടിമില്ലിലെ യന്ത്രത്തിനുള്ളില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ജോലി ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയുടെ തല യന്ത്രത്തില്‍ കുടുങ്ങി അറ്റത്. 

ബല്‍ജീത്ത് കൗര്‍ എന്ന യുവതിയാണ് മരിച്ചത്. ഫിറോസ് പൂര്‍ ജില്ലയിലെ സെഖ് വാന്‍ സ്വദേശിയാണ് യുവതി. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പൊടിമില്‍

അപകടം നടക്കുമ്പോള്‍ ഭര്‍ത്താവ് മില്ലില്‍ ഇല്ലായിരുന്നു. അതിനിടെ ധാന്യങ്ങള്‍ പൊടിക്കാനായി ഒരാള്‍ എത്തിയപ്പോള്‍ യുവതി യന്ത്രം ഓണാക്കിയപ്പോഴായിരുന്നു അപകടം. യന്ത്രത്തില്‍ കുടുങ്ങിയ യുവതിയുടെ തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു. മില്ലില്‍ എത്തിയ ആള്‍ കണ്ടുനില്‍ക്കെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആളുകള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now