
വഴക്ക് മൂത്തു; ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചെടുത്തു
വഴക്കിനെത്തുടര്‍ന്ന് രണ്ട് പെണ്മക്കളുടെ മുന്നില്‍ വെച്ചാണ് ദിനേശ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തത്
ഭോപ്പാല്‍ : കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ അന്‍ജുമാന്‍ കോളനിയില്‍ ഇന്നലെയായിരുന്നു സംഭവം. ടീന എന്ന യുവതിക്കാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനെത്തുടര്‍ന്ന് രണ്ട് പെണ്മക്കളുടെ മുന്നില്‍ വെച്ചാണ് ദിനേശ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തത്.
2008 ലാണ് ദിനേശും ടീനയും വിവാഹിതരായത്. ദിനേശ് തൊഴില്‍ രഹിതനാണെന്നും കടുത്ത മദ്യപാനിയാണെന്നും വിവാഹശേഷമാണ് ടീന അറിഞ്ഞത്. ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നു. ദിനേശ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ടീന പൊലീസിനോട് പറഞ്ഞു.
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ടീന മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. വിവാഹമോചനത്തിനും ജീവനാംശം ലഭിക്കാനുമായി ദിനേശിനെതിരെ ടീന കേസും നല്കി. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് ടീനയുടെ വീട്ടിലെത്തിയത്.
ഇതേച്ചൊല്ലിയുള്ള വഴക്കിനിടെയാണ് ടീനയുടെ മൂക്ക് കടിച്ചെടുത്തത്. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


