
News Now
ന്യൂഡല്ഹി: രാജസ്ഥാനിലെ ഉദയ്പൂരില് നടക്കുന്ന കോണ്ഗ്രസ് ചിന്തന് ശിബിരത്തില് പങ്കെടുക്കാന് പോകാനായി റെയില്വെ സ്റ്റേഷനിലെത്തിയ രാഹുല് ഗാന്ധിയെ സ്വീകരിച്ച് യാത്രക്കാര്. ഡല്ഹിയിലെ സരായ് റോഹില റെയില്വെ സ്റ്റേഷനിലാണ് രാഹുലും മറ്റു കോണ്ഗ്രസ് നേതാക്കളും എത്തിയത്. രാഹുലിനെ കണ്ട ചുമട്ടു തൊഴിലാളികളും മറ്റും പൂച്ചെണ്ടു നല്കി സ്വീകരിക്കുന്നതിന്റെ വീഡിയോ കോണ്ഗ്രസ് ട്വീറ്റ് ചെയ്തു.
കോണ്ഗ്രസിനെ പുനരുദ്ധീകരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ചിന്തന് ശിബിരത്തില് 424 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതില് 50 ശതമാനം പേരും അമ്പത് വയസ്സിന് താഴെയുള്ളവര് ആയിരിക്കും. 35 ശതമാനംപേര് 40 വയസ്സിന് താഴെയും 21 ശതമാനം പേര് വനിതകളും ആയിരിക്കും. യൂത്ത് കോണ്ഗ്രസിന്റെയും എന്എസ്യുഐയുടെയും മുഴുവന് ദേശീയ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Shri @RahulGandhi interacts with a delegation of the coolie association and listens in to their concerns.
â Congress (@INCIndia) May 12, 2022
Finding progressive solutions to our people's problems is a core goal of the 'Nav Sankalp Chintan Shivir - 2022'. pic.twitter.com/AifsktC0nk
അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് തോല്വികള് ചിന്തന് ശിബിരം ചര്ച്ച ചെയ്യും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി പാര്ട്ടിയെ സജ്ജമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാഷ്ട്രീയ തന്ത്രജ്ഞന് പ്രശാന്ത് കിഷോര് മുന്നോട്ടുവച്ച നിര്ദേശങ്ങളും ചര്ച്ചയാകും. രാഹുല് ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ഇതിനോടകം തന്നെ പല സംസ്ഥാന ഘടകങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വാര്ത്ത കൂടി വായിക്കാം ജമ്മു കശ്മീരില് സര്ക്കാര് ഓഫീസില് തീവ്രവാദി ആക്രമണം; ഒരാള് കൊല്ലപ്പെട്ടു
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






