ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ എത്തി.

തമിഴ്‌നാട്ടില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമ്പോള്‍
Last Updated :20 January 2024, 8:39 am IST

News Now

ചെന്നൈ: ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ എത്തി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് രാഹുലിന്റെ തമിഴ്‌നാട് സന്ദര്‍ശനം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് മധുരയില്‍ എത്തിയ രാഹുല്‍ ഗാന്ധി ജല്ലിക്കെട്ട് നടക്കുന്ന ആവണിയപുരത്തേയ്ക്കാണ് നേരെ പോയത്. തമിഴ്‌നാട് മുഴുവന്‍ ഉത്സവാന്തരീക്ഷം പകരുന്ന പൊങ്കല്‍ ആഘോഷത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. പൊങ്കല്‍ സദ്യയൊരുക്കാന്‍ സഹായിച്ച രാഹുല്‍, സ്ത്രീകള്‍ക്ക് ഒപ്പം ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇവരോട് കുശലം പറഞ്ഞും ആവശ്യകതകള്‍ ചോദിച്ചറിഞ്ഞുമാണ് രാഹുല്‍ സദ്യയില്‍ നിറസാന്നിധ്യമായത്.

ജലിക്കട്ട് നടക്കുന്ന ആവണിയപുരത്ത് ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്റെ മകന്‍ ഉദയാനിധി മാരനുമായി രാഹുല്‍ വേദി പങ്കിട്ടു.  തമിഴ്‌നാട് ജനതയ്ക്ക് ഒപ്പമാണ് എന്ന് പറഞ്ഞ രാഹുല്‍ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ കൂടെ നില്‍ക്കുമെന്നും ഉറപ്പ് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates