'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി'; ലഖ്‌നൗ കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്റര്‍

പോസ്റ്ററില്‍ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, അജയ് റായ് എന്നിവരുടെ ചിത്രങ്ങളുണ്ട്

ലഖ്നൗ പാർട്ടി ആസ്ഥാനത്തെ പോസ്റ്റർ/ പിടിഐ
Last Updated :20 January 2024, 9:26 am IST


ലഖ്‌നൗ:  രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പോസ്റ്റര്‍. ലഖ്‌നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് രാഹുലിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ടുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 

'2024 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി, 2027 ല്‍ കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് അജയ് റായ് യുപി മുഖ്യമന്ത്രി. ഇന്ത്യയും ഉത്തര്‍പ്രദേശും പറയുന്നു. വരൂ കോണ്‍ഗ്രസിനൊപ്പം ചേരൂ ' എന്ന് പോസ്റ്ററില്‍ പറയുന്നു. 

പോസ്റ്ററില്‍ രാഹുല്‍ഗാന്ധി, യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, യുപി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായ് എന്നിവരുടെ ചിത്രങ്ങളുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് പോസ്റ്ററിലുള്ളതെന്നായിരുന്നു പിസിസി അധ്യക്ഷന്‍ അജയ് റായുടെ പ്രതികരണം. 

കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേഷ് യാദവിനെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച് പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിനെ അഖിലേഷ് വിമര്‍ശിച്ചിരുന്നു. പോസ്റ്റര്‍ വെച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകില്ലെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now