
രാഹുല്‍ കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍; വിഡിയോ വൈറല്‍, രാഷ്ട്രീയ വിവാദം
നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍ സന്ദര്‍ശനം നടത്തിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. രാഹുലിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപിയും പ്രതിരോധിച്ച് കോണ്‍ഗ്രസും രംഗത്തുവന്നു.
നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രാഹുലിനു സമീപമുള്ളവര്‍ മദ്യപിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല.
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുലിന്റെ വിഡിയോ ബിജെപി ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ ആയിരുന്നെന്ന് മാളവ്യ പറഞ്ഞു. സ്വന്തം പാര്‍ട്ടി തകര്‍ന്നുകിടക്കുമ്പോഴും രാഹുല്‍ നിശാക്ലബില്‍ തന്നെ. സ്ഥിരതയുള്ളയാളാണ് രാഹുലെന്ന് അമിത് മാളവ്യ പരിഹസിച്ചു.
Rahul Gandhi was at a nightclub when Mumbai was under seize. He is at a nightclub at a time when his party is exploding. He is consistent.
â Amit Malviya (@amitmalviya) May 3, 2022
Interestingly, soon after the Congress refused to outsource their presidency, hit jobs have begun on their Prime Ministerial candidate... pic.twitter.com/dW9t07YkzC
അതേസമയം ക്ഷണം ലഭിച്ചത് അനുസരിച്ച് വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിവാഹത്തില്‍ പങ്കെടുക്കുകയെന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



