
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയില്‍; ദോശ ചുട്ട് രാഹുലിന്റെ 'പാചക പരീക്ഷണം' ( വീഡിയോ)
വഴിയാത്രക്കാരുമായി കുശലം പങ്കിട്ട രാഹുല്‍ഗാന്ധി, കുട്ടികള്ച്ച് ചോക്കലേറ്റുകളും നല്കി

ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രതാരണത്തിനിടെ തട്ടുകടയില്‍ ദോശ ചുട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പ്രചാരണത്തിനിടെയാണ് റോഡരികിലെ കടയില്‍ രാഹുല്‍ തന്റെ പാചകവൈദഗ്ധ്യം പരീക്ഷിക്കാന്‍ മുതിര്‍ന്നത്.
'വിജയഭേരി യാത്ര'യുടെ ഭാഗമായി രാഹുല്‍ഗാന്ധി കരിംനഗറില്‍ നിന്നാണ് ജഗ്തിയാലിലേക്ക് പുറപ്പെട്ടത്. നുകപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്ര നിര്‍ത്തി രാഹുല്‍ ഒരു ഭക്ഷണശാലയില്‍ പോയി ദോശ ഉണ്ടാക്കുന്ന ഒരാളുമായി ആശയവിനിമയം നടത്തി.

രാഹുൽ ഗാന്ധി ദോശ ചുടുന്നു/ എക്സ്
ദോശയുണ്ടാക്കുന്നതിനെക്കുറിച്ച് അയാളോട് ചോദിച്ചു. തുടര്‍ന്നാണ് ദോശയുണ്ടാക്കാന്‍ രാഹുല്‍ ശ്രമം നടത്തിയത്. വഴിയാത്രക്കാരുമായി കുശലം പങ്കിട്ട രാഹുല്‍ഗാന്ധി, കുട്ടികള്ച്ച് ചോക്കലേറ്റുകളും നല്കി. 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 30 ന് നടക്കും.
Pure soul with golden heart our Rahul Gandhi ji #RahulGandhi #TelanganaAssemblyElections2023 @RahulGandhi @priyankagandhi @INCIndia @INCTelangana @revanth_anumula pic.twitter.com/YWfBNh1YiV
â Danasari Seethakka (@seethakkaMLA) October 20, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


