
News Now
മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

വിജയ്യെ വിവാഹത്തിന് ക്ഷണിച്ച് അനിരുദ്ധ്; വൈറലായി ചിത്രങ്ങൾ

തുലാമാസ പൂജ: ശബരിമല നട തുറന്നു, വന്ഭക്തജനത്തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

സിഗരറ്റിനെക്കാൾ ഗുരുതരം, വീട്ടിൽ അഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെന്നൈ: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനം ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടില് നിന്ന് ആരംഭിക്കും. ശുചീന്ദ്രം വരെയാണ് രാവിലത്തെ യാത്ര. വൈകീട്ട് നാലിന് പുനരാരംഭിക്കുന്ന യാത്ര ഏഴുമണിക്ക് നാഗര്കോവിലില് അവസാനിപ്പിക്കും.
രാവിലെ 7 മുതല് 10 വരെയും തുടര്ന്ന് വൈകുന്നേരം നാലു മുതല് രാത്രി ഏഴു വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റര് ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നത്.യാത്രയുടെ ഇടവേളയിൽ രാഹുൽ ഗാന്ധി പൗര പ്രമുഖറുമായി കൂടിക്കാഴ്ച നടത്തും.
മൂന്നുദിവസം കന്യാകുമാരിയിൽ പദയാത്ര ചെയ്യുന്ന സംഘം 11-ന് പാറശ്ശാല വഴി കേരളത്തിലെത്തും. 29 വരെയാണ് കേരളത്തിലെ യാത്ര. അഞ്ചു മാസം നീളുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് രാഹുൽ സഞ്ചരിക്കുക.
150 ദിവസം നീളുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേർ ഉണ്ടാകും. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



