
റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍
സര്‍ക്കാരിന്റെ ഭാഗമായി റെയില്‍വേ തുടരുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ലോക്സഭയില്‍ പറഞ്ഞു

ന്യൂഡല്‍ഹി: റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. സര്‍ക്കാരിന്റെ ഭാഗമായി റെയില്‍വേ തുടരുമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
റെയില്‍വേയെ സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മറുപടി. റെയില്‍വേയെ സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് തങ്ങള്‍ക്ക് എതിരെയുള്ള ആരോപണം. റോഡിലൂടെ സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം ഓടിയാല്‍ മതിയെന്ന് ഇവര്‍ പറയുന്നില്ല. ഇരുവാഹനങ്ങളും സാമ്പത്തികമായി സഹായിക്കുന്നത് കൊണ്ടാണ് ഇതിനെതിരെ ഒന്നും പറയാത്തത്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റെയില്‍വേയില്‍ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണം അനുസരിച്ച് റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനമേഖലയില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ എല്ലാ തുറകളിലും അഭിവൃദ്ധി കൊണ്ടുവരുന്നതില്‍ റെയില്‍വേ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേയുടെ പുരോഗതിക്കായി രണ്ടുലക്ഷം കോടി രൂപയാണ് നീക്കിവെച്ചതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും



