രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിങ്ങനെ നാല് വെങ്കല വി​ഗ്രഹങ്ങളാണ് ക്ഷേത്രത്തിൽനിന്ന് നഷ്ടപ്പെട്ടത്

Last Updated :20 January 2024, 8:33 am IST

News Now

ചെന്നൈ: 42 വർഷം മുമ്പ് മോഷണം പോയ മൂന്ന് വി​ഗ്രഹങ്ങൾ നാ​ഗപട്ടണം അനന്തമം​ഗലത്തെ പുരാതന ക്ഷേത്രത്തിൽ തിരിച്ചെത്തി. ലണ്ടനിൽ നിന്നാണ് വി​ഗ്രഹങ്ങൾ കണ്ടെത്തിയത്. 

15ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് രാജ​ഗോപാലസ്വാമി ക്ഷേത്രം. 1978 ൽ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിങ്ങനെ നാല് വെങ്കല വി​ഗ്രഹങ്ങളാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. പുരാവസ്തു ശേഖരിക്കുന്ന ലണ്ടൻ സ്വദേശിയിൽനിന്ന് ഈ വർഷം സെപ്തംബറിലാണ് മോഷ്ടിക്കപ്പെട്ട നാല് വി​ഗ്രഹങ്ങളിൽ മൂന്നെണ്ണം കണ്ടെത്തിയത്. ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് വി​​ഗ്രഹങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി. 

അന്താരാഷ്ട്ര വിപണിയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്നത് നിരീക്ഷിക്കുന്ന സിം​ഗപ്പൂർ ആസ്ഥാനമായുള്ള സംഘടനയാണ് വി​ഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. ഹനുമാന്റെ വി​ഗ്രഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല. നവംബർ 25 ന് വി​ഗ്രഹം പുനഃപ്രതിഷ്ഠ നടത്തുമെന്ന് അധികൃതർ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates