യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞെന്നു ആരോപിച്ചായിരുന്നു ഭർത്താവിന്റെ മർദ്ദനം

വീഡിയോ ദൃശ്യത്തിൽ നിന്ന്
Last Updated :20 January 2024, 9:24 am IST

News Now

ജയ്പുർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്നു ന​ഗ്നയാക്കി മർദ്ദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്​ഗഡിലെ നിചാൽ കോട്ട ​ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത. സംഭവത്തിനു പിന്നാലെ ഭർത്താവ് കന മീന എന്നയാളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞെന്നു ആരോപിച്ചായിരുന്നു ഭർത്താവിന്റെ മർദ്ദനം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഭർത്താവ് യുവതിയുടെ വസ്ത്രം അഴിച്ചു മാറ്റാൻ ശ്രമിക്കുന്നത് മറ്റൊരാൾ മൊബൈൽ ക്യമാറയിൽ പകർത്തുന്നതും വീഡിയോയിലുണ്ട്. 

ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. എന്നാൽ യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞെന്നു ആരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്നു യുവതിയെ മർദ്ദിച്ചു ന​ഗ്നയാക്കി റോഡിലൂടെ നടത്തിയത്. റോഡിലൂടെ നടത്തുമ്പോഴും മർദ്ദനം തുടർന്നു. 

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതികൾ ഒളിവിൽ പോയി. പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തി മൂന്ന് പേരെ പിടികൂടിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates