രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു

അശോക് ഗെഹ്ലോട്ട് /ഫയല്‍
Last Updated :20 January 2024, 8:40 am IST

News Now

ജയ്പുര്‍: പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതി (വാറ്റ്) കുറയ്ക്കുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നികുതി രണ്ടു ശതമാനമാണ് കുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഇന്ധന വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് നടപടിയെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരും സമാനമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്കു മേലുള്ള അധിക സാമ്പത്തിക ഭാരം കുറയ്ക്കാന്‍ അതുപകരിക്കുമെന്ന് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. 

ജയ്പുരില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.94 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 86.02 രൂപ. സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറച്ചതോടെ ഇതില്‍ കുറവു വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates