വിമാനത്തില്‍ ശുചിമുറിയില്‍ വച്ച് ബീഡി വലിച്ചു; 56കാരന്‍ അറസ്റ്റില്‍, ആദ്യയാത്രയായത് കൊണ്ട് അറിയില്ലായിരുന്നുവെന്ന് വാദം

വിമാനയാത്രയ്ക്കിടെ ബീഡി വലിച്ച 56കാരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST

ബംഗളൂരു: വിമാനയാത്രയ്ക്കിടെ ബീഡി വലിച്ച 56കാരന്‍ അറസ്റ്റില്‍. ആകാശ എയര്‍ലൈന്‍സിന്റെ അഹമ്മദാബാദ്- ബംഗളൂരു സര്‍വീസിനിടെ ശുചിമുറിയില്‍ വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ ബീഡി വലിച്ചത്. വിമാന അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പൊലീസ് പ്രവീണ്‍ കുമാറിനെ അറസ്റ്റ് ചെയ്തു. 

വിമാനത്തിന്റെ ശുചിമുറിയില്‍ വച്ച് ഇയാള്‍ പുക വലിക്കുന്നത് വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് വിമാനത്താവളത്തില്‍ വച്ച് നടക്കുന്ന സുരക്ഷാപരിശോധനയില്‍ 56കാരന്റെ കൈവശമുള്ള ബീഡി കണ്ടെത്താന്‍ കഴിയാതിരുന്നത് ഗുരുതര സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്.

തന്റെ ആദ്യ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് പ്രവീണ്‍ കുമാറിന്റെ വാദം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ശുചിമുറിയില്‍ നിന്നും പുക വലിക്കാറുണ്ട്. വിമാനത്തിലും ഇതേ കാര്യം ചെയ്യാമെന്ന ധാരണയിലാണ് താന്‍ പുക വലിച്ചതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

പ്രായമായ ആള്‍ക്ക് ഒപ്പമാണ് പ്രവീണ്‍ കുമാര്‍ രാജസ്ഥാനില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രായമായ ആള്‍ ബംഗളൂരുവിലേക്ക് വിമാനം ബുക്ക് ചെയ്തത്. ഇയാളെ സഹായിക്കാനാണ് പ്രവീണ്‍ കുമാറും കൂടെ പോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now