
സഹോദരന്റെ അനുഗ്രഹം തേടി സൂപ്പര്‍ സ്റ്റാര്‍ ; രാഷ്ട്രീയ കുതിപ്പിനൊരുങ്ങി രജനി
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് താരം പ്രഖ്യാപിച്ചത്.
ബംഗലൂരു : സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അനുഗ്രഹം തേടി സഹോദരന്റെ വീട്ടിലെത്തി. സഹോദരന്‍ സത്യനാരായണയുടെ ബംഗലൂരുവിലെ വസതിയിലെത്തിയാണ് രജനി അനുഗ്രഹം തേടിയത്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് താരം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂപ്പര്‍ താരം അറിയിച്ചത്.
തമിഴ്‌നാട്ടില്‍ അധികാരം പിടിക്കുമെന്നും, സത്യസന്ധവും സംശുദ്ധവുമായ ഭരണം കാഴ്ചവെക്കുമെന്നും രജനീകാന്ത് പ്രസ്താവിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രജനി ആരാധക സംഘടനയുമായി ചര്‍ച്ച നടത്തിയിരുന്നു.
Karnataka: Actor Rajinikanth yesterday visited his brother Sathyanarayana in Bengaluru and took his blessings.
â ANI (@ANI) December 7, 2020
On December 3, the actor announced that he will launch a political party in January. pic.twitter.com/7dt6s4uhPE
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






