'എന്റെ പാന്‍ കാര്‍ഡ് നല്‍കി, 2500 രൂപ വായ്പയെടുത്തു'; തട്ടിപ്പിന് ഇരയായെന്ന് നടന്‍ രാജ്കുമാര്‍ റാവു

തന്റെ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ആരോ ബാങ്കില്‍ നിന്നു വായ്പയെടുത്തെന്ന് നടന്‍ രാജ്കുമാര്‍ റാവു

രാജ്കുമാര്‍ റാവു/ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

മുംബൈ: തന്റെ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ആരോ ബാങ്കില്‍ നിന്നു വായ്പയെടുത്തെന്ന് നടന്‍ രാജ്കുമാര്‍ റാവു. 2500 രൂപ തന്റെ പേരില്‍ വായ്പയെടുത്തെന്നാണ് നടന്‍ പറയുന്നത്. ഇതു മൂലം തന്റെ സിബില്‍ സ്‌കോര്‍ താഴ്ന്നതായും രാജ്കുമാര്‍ റാവു പറഞ്ഞു.

ട്വിറ്ററിലടെയാണ് നടന്റെ വെളിപ്പെടുത്തല്‍. തന്റെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ആരോ 2500 രൂപ വായ്പയെടുത്തു. ഇതു മൂലം സിബില്‍ സ്‌കോര്‍ താഴ്ന്നു.. സിബിലും ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോയും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ട്വീറ്റില്‍ പറയുന്നു. 

സിബില്‍ അധികൃതര്‍ റാവുവിന്റെ ട്വീറ്റിന് മറുപടി നല്‍കിയിട്ടില്ല.

ബോളിവുഡില്‍ തിരക്കേറി വരുന്ന രാജ്കുമാര്‍ റാവുവിന്റെ ഹിറ്റ്, ാേണിക്ക, ഓ മൈ ഡാര്‍ലിങ്, ഭീദ് തുടങ്ങിയ ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുകയാണ്.

News Now