25കാരിയെ ഗര്‍ഭിണിയാക്കി, യൂട്യൂബ് നോക്കി ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവാവ് നിര്‍ബന്ധിച്ചു; യുവതി ഗുരുതരാവസ്ഥയില്‍ 

യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ച 25കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

മുംബൈ: യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ച 25കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതിയെ പൊലീസ് പിടികൂടി.

നാഗ്പൂരിലെ യശോദര നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി 2016 മുതല്‍ തന്നെ യുവാവ് പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 30കാരനായ ഷോയ്ബ് ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവാണ് യൂട്യൂബ് വീഡിയോ കണ്ട് ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ദേശിച്ചത്. യുവാവ് 25കാരിക്ക് മരുന്നുകള്‍ നല്‍കിയതായും പൊലീസ് പറയുന്നു.

യുവാവിന്റെ നിര്‍ദേശമനുസരിച്ച് യൂട്യൂബ് നോക്കി വീട്ടിലിരുന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നതിനിടെയാണ് ആരോഗ്യനില വഷളായത്. ഉടനെ തന്നെ വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now