
വീട്ടില്‍ അതിക്രമിച്ചു കയറി 14 കാരിയെ ബലാല്‍സംഗം ചെയ്തു, വീഡിയോ പകര്‍ത്തി ; മതം മാറിയാല്‍ താനോ മകനോ വിവാഹം ചെയ്യാമെന്ന് പ്രതിയുടെ പിതാവ്
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു

ബലിയ : ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ അതിക്രമം. 14 കാരിയായ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ബലാല്‍സംഗം ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ 21 കാരന് കുട്ടിയെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു.
ജനുവരി 11 ന് യുപിയിലെ ബലിയയിലാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് അബ്ദുള്‍ റഹ്മാന് എന്ന യുവാവ് അതിക്രമിച്ചു കടന്ന് ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
ഭയന്നുപോയ പെണ്‍കുട്ടി പിന്നീട് ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് യുവാവിന്റെ വീട്ടിലെത്തി, അയാളുടെ പിതാവ് കാലിമിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. യുവാവിന്റെ മൊബൈലിലുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും, മേലില്‍ ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിയുടെ പിതാവ് കാലിം, യുവാവിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പെണ്‍കുട്ടിയുടെ പിതാവിനെ ഉപദേശിക്കുകയാണ് ചെയ്തത്. പെണ്‍കുട്ടി മതപരിവര്‍ത്തനം ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ താനോ, മകനോ വിവാഹം ചെയ്തുകൊള്ളാമെന്നും കാലിം പറഞ്ഞു.
ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയായ അബ്ദുള്‍ റഹ്മാനെതിരെ പോക്സോ വകുപ്പുകള്‍ക്ക് പുറമെ, ബലാല്‍സംഗം, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


